മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക്; മൂന്ന് പുതിയ വിമാനത്താവളങ്ങൾ, 1000 പുതിയ വിമാനങ്ങൾ

nirmala

മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയായിരുന്നു മന്ത്രി. മൂന്ന് പുതിയ റെയിൽവേ ഇടനാഴി തുറക്കും. 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും. ബയോഗ്യാസ് പ്രകൃതി വാതകമാക്കി ഗതാഗതത്തിന് ഉപയുക്തമാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് പുതിയ വിമാനത്താവങ്ങളും 1000 പുതിയ വിമാന സർവീസും ആരംഭിക്കും. വ്യോമയാന മേഖലയിൽ 570 പുതിയ റൂട്ടുകൾ ആരംഭിക്കുമെന്നും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. സംസ്ഥാനങ്ങൾക്ക് ഇലക്ട്രോണിക് ഉത്പാദന കേന്ദ്രങ്ങൾ തുടങ്ങാൻ സഹായം നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. നവീകരിക്കുക, നടപ്പിലാക്കുക, മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതണത്തിൽ ധനമന്ത്രി വിശദമാക്കി. 

Share this story