രാജസ്ഥാനിൽ മിഗ് 21 വിമാനം വീടിന് മുകളിൽ തകർന്നുവീണു; മൂന്ന് പേർ മരിച്ചു
May 8, 2023, 12:03 IST

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധ വിമാനം മിഗ് 21 തകർന്നുവീണ് മൂന്ന് പേർ മരിച്ചു. സൂറത്ത് ഗഡിൽ നിന്ന് പുറപ്പെട്ട വിമാനം രാജസ്ഥാനിലെ ഹനുമാൻഗഡിൽ വീടിന് മുകളിലാണ് തകർന്നുവീണത്. ടേക്ക് ഓഫിന് പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. അതേസമയം പൈലറ്റ് സുരക്ഷിതനാണ്. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്നും പൈലറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.