ഹരിയാനയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു, 25 പേർക്ക് പരുക്ക്

acc

ഹരിയാന അംബാലയിൽ മിനി ബസിൽ ട്രക്ക് ഇടിച്ച് ഏഴ് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. വൈഷ്‌ണോ ദേവി തീർഥാടന കേന്ദ്രത്തിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച ബസിനെയാണ് അംബാല-ഡൽഹി-ജമ്മു ദേശീയപാതയിൽ വെച്ച് ട്രക്ക് ഇടിച്ചത്.

മരിച്ചവർ എല്ലാവരും ഒരെ കുടുംബത്തിലെ ഏഴുപേരാണ്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അപകടത്തിന് ശേഷം അവിടുന്ന് കടന്ന് കളഞ്ഞു എന്നുമാണ് അപകടത്തിൽ സാരമായി പരിക്കേറ്റ യാത്രക്കാർ പറഞ്ഞത്. 

ബസ്സിലുണ്ടായിരുന്ന മുഴുവൻ ആളുകളും ഒരേ കുടുംബത്തിൽ നിന്ന് ഉള്ളവരാണെന്നും അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നെന്നും യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

Share this story