തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഇൻഫ്ലൂവൻസർമാർക്കും കേന്ദ്രത്തിന്റെ നിർദ്ദേശം

Media

തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്‌ലൂവൻസർമാർക്കും മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ അവതരിപ്പിക്കുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. 

പരസ്യങ്ങൾ, സ്‌പോൺസേർഡ് ഇവൻറ്‌സ്, പെയ്ഡ് പ്രമോഷനുകൾ മുതലായവ ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം. പരസ്യമാണോ സ്‌പോൺസേർഡ് പരിപാടിയാണോ പാർട്‌നർഷിപ് പരിപാടിയാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം. സ്വയം ഉപയോഗിച്ച് ഉത്പന്നത്തിന്റെ ഗുണനിലവാരം മനസിലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. 

പെയ്ഡ് പ്രമോഷൻസ് തുടങ്ങിയവയെല്ലാം ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം, അനാവശ്യമായി ഹാഷ് ടാഗുകൾ ഉപയോഗിക്കേണ്ടതില്ല, പരസ്യദാതാവിന്റെ നിലവാരത്തെ കുറിച്ചും പരസ്യങ്ങളിൽ പറയുന്ന അവകാശവാദങ്ങളെ കുറിച്ചും അവതരിപ്പിക്കുന്ന ആൾക്ക് അവബോധം ഉണ്ടായിരിക്കണമെന്നും കേന്ദ്ര നിർദ്ദേശത്തിൽ പറയുന്നു. 

Share this story