കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; ആറ് പേർ കസ്റ്റഡിയിൽ

suicide

പുതുച്ചേരിയിൽ കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണ് മൃതദേഹം. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ 18 വയസിൽ താഴെയുള്ളവരടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ കാണാതായത്. വൈകുന്നേരം കളിക്കാൻ പോയ കുട്ടിയെ കാണാത്തതിനെ തുടർന്ന് രാത്രി എട്ട് മണിയോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. വീടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു

ഡ്രൈവറായ നാരായണന്റെയും പി എച്ച് സി ജീവനക്കാരിയായ മൈഥിലിയുടെയും മകളായ ആരതിയാണ് മരിച്ചത്. അഴുക്കുചാലിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story