ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി മോദി-പുടിൻ കൂടിക്കാഴ്ച വെള്ളിയാഴ്ച ഡൽഹിയിൽ; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ക്രംലിൻ

കൂടിക്കാഴ്ച്ച

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ വെള്ളിയാഴ്ച നിർണായക ഉഭയകക്ഷി ചർച്ച നടത്തും. റഷ്യൻ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ചത്.

​ഊർജ്ജ സഹകരണം, ക്രൂഡ് ഓയിൽ ഇറക്കുമതി, പ്രതിരോധ മേഖലയിലെ സഹകരണം (എസ്-400 വിതരണം, സുഖോയ്-57 യുദ്ധവിമാന കരാറുകൾ), റഷ്യ-യുക്രൈൻ വിഷയം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ പ്രധാന അജണ്ടയാകും.

​യുക്രൈൻ വിഷയം സമാധാനപരമായ മാർഗ്ഗത്തിലൂടെ പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തതായും, ഇന്ത്യയുടെ നിലപാട് തങ്ങളുടെ നിലപാടിനോട് ചേർന്നുനിൽക്കുന്നതാണെന്നും ക്രംലിൻ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സമീപകാല മോസ്കോ സന്ദർശനത്തിന് തൊട്ടുപിന്നാലെ നടക്കുന്ന പുടിന്റെ ഇന്ത്യാ സന്ദർശനത്തെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. 

Tags

Share this story