മോദി ഒബിസി വിഭാഗത്തിൽപ്പെട്ട ആളല്ല; കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്ന് രാഹുൽ ഗാന്ധി

rahul

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഒബിസി വിഭാഗത്തിൽ ജനിച്ചയാളല്ല. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അവാസ്തവം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഭാരജ് ജോഡോ ന്യായ് യാത്രക്കിടെ ഒഡീഷയിൽ സംസാരിക്കുകയായിരുന്നു രാഹുൽ

താൻ ഒബിസി ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തെലി ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 2000ൽ ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതിനാൽ തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ലെന്നും രാഹുൽ പറഞ്ഞു

അദ്ദേഹം ഒരു ഒബിസിയെയും കെട്ടിപ്പിടിക്കുന്നില്ല. ഒരു കർഷകന്റെയും കൈ പിടിക്കില്ല. ഒരു തൊഴിലാളിയുടെ കൈ പിടിക്കില്ല. മോദി അദാനിക്ക് മാത്രമേ ഹസ്തദാനം നൽകുകയുള്ളു. മോദി ലോകത്തോട് കള്ളം പറയുകയാണെന്നും രാഹുൽ പറഞ്ഞു.
 

Share this story