ഈ വര്‍ഷത്തെ 75 ദിനങ്ങളിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി

ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2023-ന്റെ സമാപന ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ 75 ദിനങ്ങളിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്, അതിന് നാമെല്ലാം സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയുടെ കാര്യം വരുമ്പോള്‍ ലോകം മുഴുവന്‍ പ്രതീക്ഷയില്‍ നിറയുന്നു', പ്രധാനമന്ത്രി പറഞ്ഞു.
2023 ലെ ആദ്യ 75 ദിവസങ്ങളിലെ നേട്ടങ്ങള്‍
--ഇന്ത്യയ്ക്ക് അതിന്റെ ചരിത്രപരമായ ഹരിത ബജറ്റ് ലഭിച്ചു
--കര്‍ണാടകയിലെ ഏറ്റവും പുതിയ വിമാനത്താവളം ശിവമോഗയില്‍ ഉദ്ഘാടനം ചെയ്തു
--മുംബൈ മെട്രോ റെയില്‍ പാതയുടെ അടുത്ത ഘട്ടം ഉദ്ഘാടനം ചെയ്തു
--എംവി ഗംഗാ വിലാസ് എന്ന റിവര്‍ ക്രൂയിസ് ആരംഭിച്ചു
--ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ പദ്ധതി കര്‍ണാടകയില്‍ ഉദ്ഘാടനം ചെയ്തു
--ഐഐടി ധാര്‍വാഡിന്റെ സ്ഥിരം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
--20% എഥനോള്‍ കലര്‍ന്ന പെട്രോള്‍/E20 പുറത്തിറക്കി
--കന്നി അണ്ടര്‍ 19 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ജേതാക്കളായി
--2 ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയതിന്റെ വിജയം ഇന്ത്യ ആഘോഷിച്ചു
--ഐഐടി ധാര്‍വാഡിന്റെ സ്ഥിരം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.
--ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ 21 ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേരില്‍ ഇന്ത്യ നാമകരണം ചെയ്തു.
--ഏഷ്യയിലെ ഏറ്റവും വലിയ ആധുനിക ഹെലികോപ്റ്റര്‍ ഫാക്ടറി തുംകുരുവില്‍ ഉദ്ഘാടനം ചെയ്തു.
--എയര്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഓര്‍ഡര്‍ നല്‍കി
--രണ്ട് ഓസ്‌കറുകള്‍ നേടി
--സിംഗപ്പൂരുമായുള്ള യുപിഐ ലിങ്ക്-ഇന്‍ ആരംഭിച്ചു.
--തുര്‍ക്കിയെ സഹായിക്കാന്‍ ഓപ്പറേഷന്‍ നടത്തി.
--ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള വാതക പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തു.
--ഇന്ത്യയില്‍ 8 കോടി പുതിയ ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കി.
--ഇ-സഞ്ജീവനിയിലൂടെ 10 കോടി ടെലികണ്‍സള്‍ട്ടേഷനുകള്‍
--യുപി-ഉത്തരാഖണ്ഡിലെ റെയില്‍വേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണ ജോലികള്‍
--കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു കൂട്ടം ചീറ്റപ്പുലികള്‍ എത്തി.