പാർലമെന്റിലെ സുരക്ഷാ വീഴ്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല: യെച്ചൂരി

പാർലമെന്റിലെ പുക ബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യുകയാണ് സർക്കാർ. പ്രതിഷേധക്കാർക്ക് കയറാൻ പാസ് നൽകിയ ബിജെപി എംപിക്ക് ഇതിൽ പങ്കുണ്ടോയെന്നതടക്കം നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു

ഇതിനെല്ലാം സർക്കാർ മറുപടി പറയണം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. പ്രതിഷേധ രീതിയോട് വിയോജിപ്പുണ്ടെങ്കിലും ശരിയായ വിഷയങ്ങളാണ് അവർ ഉയർത്തിയതെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. 

Share this story