അദാനിയെ പറഞ്ഞപ്പോൾ മോദിക്ക് വേദനിച്ചു, അതാണ് രാഹുലിന്റെ വസതിയിൽ പോലീസ് എത്തിയത്
Sun, 19 Mar 2023

അദാനിക്കെതിരെ പറഞ്ഞപ്പോൾ മോദിക്ക് വേദനിച്ചു എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ ഡൽഹി പോലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അദാനി വിഷയത്തിൽ പാർലമെന്റിൽ സംസാരിച്ചതായി പ്രകോപനം. ഇതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവുമായി
രാഹുലിന്റെ പ്രസംഗം ജമ്മു പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു. രാഹുലിനെതിരായ നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത് വെള്ളരിക്ക പട്ടണമല്ല. ആരോപണങ്ങളിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി അന്വേഷണം നടക്കണം. എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപിക്ക് ഒളിക്കാൻ പലതുമുണ്ട്. പേടിപ്പിച്ച് പിൻമാറ്റാൻ നോക്കേണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.