മോദി-അദാനി ബന്ധത്തെ കുറിച്ചുള്ള ആരോപണം: രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് ബിജെപി എംപി

dubey

വ്യവസായി ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബന്ധമുണ്ടെന്ന് പാർലമെന്റിൽ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ. വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് രാഹുൽ ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുകയും സഭാ നിയമങ്ങൾ ലംഘിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഓം ബിർളക്ക് ദുബൈ കത്ത് നൽകി

മതിയായ തെളിവുകളില്ലാതെ മോദിക്കെതിരെ നടത്തിയ ആരോപണം അപകീർത്തികരവും ലജ്ജാകരവുമാണ്. പ്രമേയ ചർച്ചയിൽ പങ്കെടുക്കവെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ചില പ്രസ്താവനകൾ നടത്തി. മുൻകൂർ നോട്ടീസ് നൽകാതെ നടത്തിയ പ്രസ്താവനകൾ തീർത്തും അപകീർത്തികരവും തെറ്റിദ്ധാരണയുണ്ടാക്കുന്നതും അൺപാർലമെന്ററിയാണെന്നും ദുബൈ പറയുന്നു

തന്റെ പ്രസ്താവനകൾ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിച്ചത്. ഇതിനെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ദുബെ ആവശ്യപ്പെട്ടു.
 

Share this story