മോദിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാകില്ലെന്ന് സോളിസിറ്റർ ജനറൽ

Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ല. നരേന്ദ്രമോദിക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് പിജി ബിരുദം നൽകിയത്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇതിന്റെ വിവരങ്ങൾ തേടി ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. സർട്ടിഫിക്കറ്റ് വിവരങ്ങൾ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹർജി സമർപ്പിച്ചത്. കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും സോളിസിറ്റർ ജനറൽ കുറ്റപ്പെടുത്തി.
 

Share this story