മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന കാബിനറ്റിലേക്ക്; വെള്ളിയാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

azhar

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിസഭയിലേക്ക്. അസ്ഹറുദ്ദീനെ കാബിനറ്റ് പദവി നൽകി മന്ത്രിസഭയിലെത്തിക്കാൻ കോൺഗ്രസിൽ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

കാബിനറ്റിലെ മുസ്ലിം പ്രാതിനിധ്യം പരിഗണിച്ചാണ് ഈ നീക്കം. ന്യൂനപക്ഷത്തിന്റെ പിന്തുണയും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. തെലങ്കാനയിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നീക്കം

തെലങ്കാന കോൺഗ്രസ് പ്രദേശ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റാണ് അസ്ഹറുദ്ദീൻ. അടുത്തിടെയാണ് ഗവർണറുടെ നിർദേശത്തെ തുടർന്ന് അദ്ദേഹം എംഎൽസി ആയത്. 2009ലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
 

Tags

Share this story