ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്ന് മോഹൻ ഭാഗവത്; മോദിക്കുള്ള വിമർശനമെന്ന് കോൺഗ്രസ്

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശത്തിൽ പ്രതിരോധത്തിലായി ബിജെപി. ആർഎസ്എസ് മേധാവിയുടെ പരാമർശം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വിമർശനമാണെന്ന് കോൺഗ്രസ് പറഞ്ഞു. മണിപ്പൂരിൽ പോകാത്ത മോദി ആർഎസ്എസ് മേധാവിയുടെ വാക്കുകൾ കേൾക്കുമോയെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് ചോദിച്ചു

മണിപ്പൂരിൽ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നതാണ് ആർഎസ്എസിന്റെ ആവശ്യമെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഒരു വർഷമായി മണിപ്പൂർ കത്തുകയാണ്. പ്രശ്‌നപരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഭാഗവത്

തെരഞ്ഞെടുപ്പിലെ വാചാടോപങ്ങൾ അവസാനിപ്പിച്ചത് രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനം ഉണ്ടായിരുന്നുവെന്നും മോഹൻ ഭാഗവത് തുറന്നടിച്ചിരുന്നു.
 

Share this story