ഭീതിയുടെ നിമിഷങ്ങൾ; കശ്മീരിൽ കേബിൾ കാർ തകരാറിലായി: വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
May 25, 2026, 17:08 IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഗുൽമാർഗിൽ കേബിള്‍ കാറില്‍ കുടുങ്ങിയ 300 ഓളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണഅ സംഭവം. സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണം.
സർവീസ് നടത്തിക്കൊണ്ടിരുന്ന കേബിൾ കാറുകൾ നിശ്ചലമാകുകയായിരുന്നു. തുടർന്ന് അരമണിക്കൂറിനു ശേഷം സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പോലീസിന്റെയും തദ്ദേശിയരുടെയും സഹായത്തോടെ റോപ്പ് ഉപയോഗിച്ചാണ് വിനോദസഞ്ചാരികളെ നിലത്തിറക്കിയത്. യാത്രക്കാർ ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളില്ല.
