കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കണം; ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ അപേക്ഷ

bilkis

ജയിലിലേക്ക് മടങ്ങാൻ കൂടുതൽ സമയം തേടി ബിൽക്കീസ് ബാനു കേസിലെ പ്രതികൾ. മൂന്ന് പ്രതികളാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. ജയിൽ മോചിതരായവർ 21നകം കീഴടങ്ങണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനിടെയാണ് പ്രതികളുടെ അപേക്ഷ. കോടതി അപേക്ഷ നാളെ പരിഗണിക്കും

ആറ് ആഴ്ച സമയം എങ്കിലും കീഴടങ്ങാൻ അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം വേണമെന്നാണ് ഒരു പ്രതിയുടെ അപേക്ഷയിൽ പറയുന്നത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതന് കൂടുതൽ സമയം ആവശ്യപ്പെട്ടാണ് മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാൽ ഇതിന് ശേഷം കീഴടങ്ങാൻ അനുവദിക്കണമെന്നാണ് മൂന്നാമത്തെ പ്രതിയുടെ അപേക്ഷ
 

Share this story