കെജ്രിവാളിന് കൂടുതൽ കുരുക്ക്; ഇഡിക്ക് പിന്നാലെ മദ്യനയക്കേസിൽ പ്രതിയാക്കാൻ സിബിഐയും

kejriwal

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനെ പ്രതിയാക്കാൻ നീക്കം തുടങ്ങി സിബിഐയും. ഇഡിയെ സിബിഐ ഉടൻ ബന്ധപ്പെടുമെന്നാണ് വിവരം. ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സിബിഐ നീക്കം. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കോടതിയെ സമീപിച്ച് സിബിഐ കസ്റ്റഡിയിൽ വാങ്ങിയേക്കും

ശക്തമായ തെളിവുകൾ കയ്യിലുണ്ടെന്നാണ് സിബിഐ പറയുന്നത്. കെജ്രിവാളിനെതിരായ കുരുക്ക് മുറുക്കാനാണ് സിബിഐ കൂടി രംഗത്തുവരുന്നത്. കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത എല്ലാവരും സിബിഐയുടെ പ്രതി പട്ടികയിലുമുണ്ട്. 

അതേസമയം കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹിയിൽ എഎപി പ്രതിഷേധം കടുപ്പിക്കുകയാണ്. ആം ആദ്മി പ്രവർത്തകർക്കൊപ്പം ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളും പ്രതിഷേധത്തിൽ അണിചേരുന്നുണ്ട്.
 

Share this story