മദർ ഓഫ് ഓൾ ഡീൽസ്: ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ ഒപ്പിട്ടു

india eu

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർഥ്യമായി. ഇന്ത്യയും യൂറോപ്യൻ യൂണിയനും കരാറിൽ ഒപ്പിട്ടു. മദർ ഓഫ് ഓൾ ഡീൽസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ എണ്ണ, വാതക മേഖലക്ക് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് കരാർ പ്രതിനിധാനം ചെയ്യുന്നത്.

പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകുമെന്നും മോദി പറഞ്ഞു

കരാർ പ്രാബല്യത്തിൽ വരുന്നതോടെ ടെക്‌സ്‌റ്റൈൽസ്, ലെതർ തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ നികുതി കുറയും. വിദേശകാറുകളുടെ അടക്കം ഇറക്കുമതി തീരുവയും കുറയും. കരാർ പ്രകാരം ഇന്ത്യക്ക് പുതിയ കമ്പോളങ്ങൾ ലഭിക്കും.
 

Tags

Share this story