മുഡ ഭൂമി അഴിമതിക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ഇഡിയുടെ നോട്ടീസ്

മുഡ ഭൂമി അഴിമതിക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ഇഡിയുടെ നോട്ടീസ്
മുഡ ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യ ബിഎം പാർവതിക്കും നഗരസവികസന വകുപ്പ മന്ത്രി ബൈരതി സുരേഷിനും ഇ ഡി നോട്ടീസ് നൽകി. മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി ഭൂമി അഴിമതിക്കേസിൽ 2024ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യ കേസിൽ ഒന്നാം പ്രതിയും ഭാര്യ പാർവതി, സഹോദരൻ ബിഎം മല്ലികാർജുന സ്വാമി എന്നിവർ രണ്ടും മൂന്നും പ്രതികളാണ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെയും ബന്ധുക്കളുടെയും ഓഫീസിലും വസതികളിലും റെയ്ഡുകളും നടന്നു. മുഡക്ക് കീഴിൽ 700 കോടിയോളം വിപണിമൂല്യമുള്ള അനധികൃത ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് വൻ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നതായി ഡിസംബറിൽ ഇഡി ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാൽ മുഡ കേസിൽ ഇഡി അധികാരദുർവിനിയോഗം നടത്തുകയാമെന്നും രാഷ്ട്രീയതാത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും സിദ്ധരാമയ്യ വാദിക്കുന്നു. നോട്ടീസിന് പിന്നിൽ രാഷ്ട്രീയപ്രേരണയാണെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ആരോപിച്ചു.

Tags

Share this story