മുംബൈയിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടം; മരണസംഖ്യ 12 ആയി

board

മുംബൈ ഘാട്ട്‌കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. 43 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 65 പേരെ ദുരന്തനിവാരണ സേനയും പോലീസും ചേർന്നാണ് പുറത്തെടുത്ത്

സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായാണ് അപകടത്തിന് ഇടയാക്കിയ കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. പരസ്യ കമ്പനി ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു

അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അതേസമയം മുംബൈയിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
 

Share this story