മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ കൊലപ്പെടുത്തി

ali

മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയെ ജയിലിൽ വച്ച് സഹതടവുകാർ കൊലപ്പെടുത്തി. മുഹമ്മദ് അലി ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ജയിലിലെ കുളിമുറിയിൽ കുളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് മുഹമ്മദ് അലി ഖാൻ കൊല്ലപ്പെട്ടത്

1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു മുഹമ്മദ് അലി. സംഭവത്തിൽ പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കർ, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ജയിലിന്റെ കുളിമുറിയിൽ കുളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. തർക്കത്തിനിടയിൽ സഹ തടവുകാർ ഇരുമ്പ് കമ്പി ഉപയോഗിച്ച് മുഹമ്മദ് അലിയുടെ തലയിൽ അടിക്കുകയായിരുന്നു. 

Share this story