പരോളിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതി യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

police
പരോളിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചു. മഹാരാഷ്ട്ര നാഗ്പൂരിലാണ് സംഭവം. ജരിപത്ക സ്വദേശി ഭരത് ഗോസ്വാമിയാണ്(33) അറസ്റ്റിലയാത്. 2014ൽ ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്ക് മുമ്പ് പരോളിൽ ഇറങ്ങിയതായിരുന്നു. ജനുവരി 25ന് ഇയാൾ തനിക്ക് പരിചയമുള്ള 43കാരിയുടെ വീട്ടിലെത്തി. യുവതിയെയും 14 വയസ്സുള്ള പെൺകുട്ടിയെയും പീഡിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഭരത് ഗോസ്വാമിയെ പോലീസ് പിന്നാലെ പിടികൂടി.
 

Share this story