മാധ്യമപ്രവർത്തകന്റെ കൊലപാതകം; ഗുർമീത് റാം റഹീം സിംഗിനെ ഹൈക്കോടതി വെറുതെവിട്ടു

gurmeet

മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിവാദ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗിനെ ഹൈക്കോടതി വെറുതെവിട്ടു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് തീരുമാനം. മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് വിധി

കേസിൽ റാം റഹീം ശിക്ഷിക്കപ്പെട്ട് ഏഴ് വർഷത്തിന് ശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്. 2002ൽ ഹരിയാനയിലെ സിർസയിൽ വീടിന്റെ മുന്നിൽ വെച്ചാണ് മാധ്യമപ്രവർത്തകനായ റാം ചന്ദർ കൊല്ലപ്പെട്ടത്. 

ഗുർമീതിനെതിരെ വാർത്ത നൽകിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്. 2019ലാണ് കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തി സിബിഐ കോടതി ശിക്ഷ വിധിച്ചത്.
 

Tags

Share this story