എന്റെ ജോലി പ്രചാരണമാണ്, ഇഡി അവരുടെ ജോലിയും ചെയ്യട്ടെ: സമൻസ് അവഗണിച്ച് മഹുവ

mahuva

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡി സമൻസ് അവഗണിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് മഹുവ. തന്റെ മണ്ഡലമായ കൃഷ്ണനഗർ മണ്ഡലത്തിൽ ഇന്നലെ മഹുവ പ്രചാരണത്തിന് എത്തിയിരുന്നു. ഇഡി അവരുടെയും താൻ തന്റെയും ജോലികൾ ചെയ്യുമെന്നായിരുന്നു മഹുവയുടെ പ്രതികരണം

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്റെ ജോലി പ്രചാരണമാണ്. ഇഡി അവരുടെ ജോലി ചെയ്യും. ഇഡിക്ക് എന്നെ ഇഷ്ടമാണ്. അവർ എന്നെ പല അവസരങ്ങളിലും സന്ദർശിച്ചു. സിബിഐ സംഘവുമെത്തി. ഇതൊരു തുടക്കം മാത്രമാണ്. ഇനി പ്രധാനമന്ത്രി വരും, അമിത് ഷായും വരും. പല നേതാക്കളും മന്ത്രിമാരും വരും

അവരെയൊക്കെ ഞാൻ സ്വാഗതം ചെയ്യുന്നു. മധുരപലഹാരം കഴിക്കാനും എന്റെ വോട്ട് കൂട്ടാനും അവരോട് അഭ്യർഥിക്കുന്നു എന്നും മഹുവ പറഞ്ഞു. അതേസമയം ഇഡി നടപടിക്കെതിരെ മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്.
 

Share this story