മൈസൂരു-ബംഗളൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; യാത്രാ ദൈർഘ്യം 75 മിനിറ്റായി കുറയും

express

മൈസൂരു-ബംഗളൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. വികസനം കൊണ്ടുവരാൻ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

പത്ത് വരി പാത യാഥാർഥ്യമായതോടെ നേരത്തെ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബംഗളൂരു-മൈസൂരു യാത്രാസമയം 75 മിനിറ്റായി കുറയും. 117 കിലോമീറ്റർ ദൂരമുള്ള പാത 8480 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. മെയിൻ റോഡ് ആറുവരി പാതയും സർവീസ് റോഡ് നാലുവരി പാതയുമാണ്. മൈസൂരു-കുശാൽനഗർ നാലുവരി പാതയുടെ നിർമാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
 

Share this story