നായിഡുവും നിതീഷും പിന്തുണ എഴുതി നല്‍കി: മൂന്നാം എൻ ഡി എ സര്‍ക്കാരിനെ നരേന്ദ്ര മോദി നയിക്കും

Modi

ന്യൂഡല്‍ഹി: മൂന്നാം തവണയും എൻഡിഎ സ‌ർക്കാർ അധികാരത്തിൽ എത്തും. സർക്കാർ രൂപീകരണ ചർച്ചയുടെ ഭാഗമായി ചേർന്ന എൻഡിഎ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തുവെന്നും പ്രധാനമന്ത്രിയായി മോദി ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ട്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എൻ ഡി എ സംഘം വൈകാതെ രാഷ്‌ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും. തെലുങ്ക് ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ പിന്തുണ എഴുതി നല്‍കിയതായാണ് സൂചന.

ലോക്ദസഭയിൽ എൻഡിഎ സഖ്യത്തിന് ആകെ 543ല്‍ 294 സീറ്റുകളാണ് വിജയിക്കാനായത്. ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാണ് മോദി.

Share this story