കുനോയിലെ നമീബിയൻ ചീറ്റ ജ്വാല മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

cheetah

നമീബിയയിൽ നിന്നും കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഇക്കാര്യം എക്‌സ് ഹാൻഡിൽ വഴി അറിയിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മറ്റൊരു നമീബിയൻ ചീറ്റയായ ആശയും പ്രസവിച്ചിരുന്നു. ജ്വാല എന്ന് പേരിട്ട ചീറ്റയാണ് ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 

രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി മുൻനിര പോരാളികൾക്കും വന്യജീവി സ്‌നേഹികൾക്കും അഭിനന്ദനങ്ങൾ. ഭാരതത്തിലെ വന്യജീവികൾ അഭിവൃദ്ധിപ്പെടട്ടെ'.. ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

Share this story