നരസിംഹ റാവു, ചരൺ സിംഗ്, എംഎസ് സ്വാമിനാഥൻ എന്നിവർക്ക് കൂടി ഭാരതരത്‌ന

bharath

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന ഈ വർഷം മൂന്ന് പേർക്ക് കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഹരിതവിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കും ഭാരത രത്‌ന പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 3ന് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്കും കർപ്പൂരി താക്കൂറിനും ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മൂന്ന് പേർക്ക് കൂടി പുരസ്‌കാരം പ്രഖ്യാപിച്ചത്

ഇതോടെ ഈ വർഷം അഞ്ച് പേർക്ക് ഭാരതരത്‌നം നൽകും. അസാധാരണ രീതിയിലാണ് ഇത്തവണ ഭാരതരത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്.
 

Share this story