അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുത്തീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് നരേന്ദ്രമോദി

Modi BJP

അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ട് പേരെ കുറിച്ചും രാഹുൽ മിണ്ടാത്തതെന്നും മോദി ചോദിച്ചു. അതേസമയം മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്താൻ ഉത്തരേന്ത്യൻ ഘടകങ്ങൾക്ക് ബിജെപി നിർദേശം നൽകി

അദാനി-മോദി ബന്ധം ആരോപിച്ച് രാഹുൽ സ്ഥിരം വിമർശനമുന്നയിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രസ്താവന. ഈ രണ്ട് വ്യവസായികളുമായി രാഹുൽ ഗാന്ധി ബന്ധമുണ്ടാക്കിയെന്നും ഇതിനാലാണ് ഇപ്പോൾ രണ്ട് പേരെ കുറിച്ചും ഇപ്പോൾ മിണ്ടാത്തതെന്നും മോദി ആരോപിച്ചു. 

അതേസമയം പോളിംഗ് ശതമാനം കുറയുന്നത് ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. മൂന്നാംഘട്ട വോട്ടെടുപ്പിൽ 64.58 ശതമാനം മാത്രമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് ശതമാനമാണ് കുറവ്.
 

Share this story