കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരയെ നാശത്തിലേക്ക് തള്ളിവിട്ടിരുന്നുവെന്ന് നരേന്ദ്രമോദി

modi

കോൺഗ്രസും ഇടതുപക്ഷവും ത്രിപുരയെ നാശത്തിലേക്ക് തള്ളിവിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗർത്തലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസനത്തിന്റെ ആദ്യ വ്യവസ്ഥ ക്രമസമാധാന വാഴ്ചയാണ്. കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരയെ നാശത്തിലേക്ക് തള്ളിവിട്ടിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കേഡർമാർ ബന്ദികളാക്കിയ സാഹചര്യം ജനങ്ങൾ ഒരിക്കലും മറക്കില്ല

ഇടതുപക്ഷം ത്രിപുരയിലെ ജനങ്ങളെ അടിമകളായും തങ്ങളെ രാജാക്കാൻമാരായും കണക്കാക്കി. ത്രിപുരയിൽ സമാധാനവും നിയമവാഴ്ചയും കൊണ്ടുവന്നത് ഭാരതീയ ജനതാ പാർട്ടി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യം ത്രിപുരയെ വികസനത്തിലേക്ക് നയിക്കില്ല. അവർ ത്രിപുരയിലെ ജനങ്ങൾ ദരിദ്രരായി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്

തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ബിജെപിയുടേത് മാറ്റത്തിന്റെ രാഷ്ട്രീയമാണ്. ദേശീയ താത്പര്യത്തിന്റെയും പൊതുതാത്പര്യത്തിന്റെയും രാഷ്ട്രീയമാണ് ബിജെപി ചെയ്യുന്നതെന്നും മോദി പറഞ്ഞു.
 

Share this story