ഞെട്ടിത്തരിച്ച് ബിജെപി: ആദ്യ റൗണ്ടിൽ നരേന്ദ്രമോദി ആറായിരത്തിലേറെ വോട്ടിന് പിന്നിൽ

Modi

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് കനത്ത ഞെട്ടൽ സമ്മാനിച്ച് വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. ആദ്യ റൗണ്ട് വോട്ട് എണ്ണിത്തീരുമ്പോൾ നരേന്ദ്രമോദി ആറായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. 

കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് 11,480 വോട്ടുകൾ നേടിയപ്പോൾ നരേന്ദ്രമോദി 5257 വോട്ട് മാത്രമാണ് നേടിയത്. ബി എസ് പി സ്ഥാനാർഥിയാണ് മൂന്നാം സ്ഥാനത്ത്. 6223 വോട്ടുകൾക്കാണ് മോദി പിന്നിലായത്. 

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ത്യ സഖ്യം കാഴ്ച വെച്ചത്. 260 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുമ്പോൾ ഇന്ത്യ സഖ്യം തൊട്ടുപിന്നാലെ 259 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മറ്റ് പാർട്ടികൾ 24 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.
 

Share this story