നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങൾ ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി

രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആരംഭിച്ചു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ടർ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുമ്ട്. 

കോൺഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രസംഗത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മോദിയെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു

പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടന പത്രിക കോൺഗ്രസ് സ്ഥാനാർഥികൾ കൂട്ടത്തോടെ നരേന്ദ്രമോദിക്ക് അയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനും നീക്കമാരംഭിച്ചിട്ടുണ്ട്.
 

Share this story