നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ മാറ്റിയതായി റിപ്പോർട്ട്; ചടങ്ങ് ഞായറാഴ്ചയെന്ന് സൂചന

modi

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന. നേരത്തെ ജൂൺ 8നായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 9 ഞായറാഴ്ചയിലേക്ക് ചടങ്ങ് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നരേന്ദ്രമോദി രാജിക്കത്ത് സമർപ്പിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ രാഷ്ട്രപതി നിർദേശം നൽകിയിരുന്നു. 

മോദിയുടെ സത്യപ്രതിജ്ഞ മാറ്റിയതോടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ തീയതിയും മാറ്റി. ജൂൺ 9നായിരുന്നു ഇത് നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോൾ ജൂൺ 12ലേക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിയത്.
 

Share this story