രാജ്യം ഉയരങ്ങൾ കീഴടക്കുന്നു: എയ്‌റോ ഇന്ത്യ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Ayero india 2023

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനത്തിന് ബംഗളൂരുവിൽ തുടക്കം. എയ്‌റോ ഇന്ത്യ 2023 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചാണ് പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചത്. രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 


എയ്റോ ഇന്ത്യ 2023 ഇവന്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞത്

- ബെംഗളൂരുവിന്റെ ആകാശം 'നവ ഇന്ത്യയുടെ' കഴിവിന് സാക്ഷിയാകുകയാണ്. രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.


- മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് എയ്റോ ഇന്ത്യ


- പ്രതിരോധരംഗത്ത് പുതുമ വർധിപ്പിക്കാൻ നാം പ്രവർത്തിക്കണം


- ഇന്ത്യയുടെ കഴിവുകൾ വികസിക്കുന്നതിന്റെ ഉദാഹരണമാണ് എയ്റോ ഇന്ത്യ. ഇവിടെയുള്ള നൂറോളം രാജ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ചിരിക്കുന്നുവെന്ന് കാണിക്കുന്നു


- നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേയാണ് എയ്റോ ഇന്ത്യ റൺവേ


- ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള 700-ലധികം പ്രദർശകർ പങ്കെടുക്കുന്നു, ഇത് മുൻകാല റെക്കോർഡുകളെല്ലാം തകർത്തു.


- എയ്റോ ഇന്ത്യ ഒരു ഷോ മാത്രമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈ ധാരണ രാജ്യം മാറ്റി. ഇന്നത് വെറും പ്രകടനമല്ല, ഇന്ത്യയുടെ കരുത്ത് കൂടിയാണ്.

ഇന്ത്യയുടെ പ്രതിരോധശേഷി പ്രകടമാക്കുന്നതാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന എയ്‌റോ ഇന്ത്യ. 29 രാജ്യങ്ങളിലെ വ്യോമസേനാ മേധാവികളും 73 സിഇഒമാരും കൂടി ചേരും. എയ്‌റോ ഇന്ത്യയുടെ ഈ പരിപാടി ഇന്ത്യയുടെ പ്രതിരോധ ശേഷി പ്രകടമാക്കുമെന്നും സ്വാശ്രയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ സുപ്രധാന സംഭാവന നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വ്യോമയാന മേഖലയുടെ വികസനവും ഈ പരിപാടിയിലൂടെ നടക്കും.

Share this story