നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

sonia rahul

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിയും അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. സ്‌റ്റേ ആവശ്യത്തിൽ അടക്കം മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം. സോണിയകകും രാഹുലിനുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണ കോടതി നടപടിക്കെതിരെ ഇഡി സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി നടപടി

വിചാരണ കോടതി നടപടി തെറ്റാണെന്നാണ് ഇഡി വാദിച്ചത്. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നായിരുന്നു റോസ് അവന്യു കോടതി ഉത്തരവിട്ടത്. ഇതേ തുടർന്നാണ് ഇഡി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കം ആറ് പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ഇഡി ആരോപിച്ചത്. കോടതി കുറ്റപത്രം തള്ളുകയായിരുന്നു.
 

Tags

Share this story