നാഷണൽ ഹെറാൾഡ് കേസിലെ കോടതി വിധി മോദിക്കും അമിത് ഷായ്ക്കും മുഖത്തേറ്റ അടിയെന്ന് ഖാർഗെ

kharge

നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ പക പോക്കലാണെന്ന് വ്യക്തമായതായി എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഇഡി സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ മോശക്കാരാക്കി ചിത്രീകരിക്കാനായിരുന്നു നീക്കം. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും ഖാർഗെ പറഞ്ഞു

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ ഇ ഡിയുടെ കുറ്റപത്രം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഖാർഗെ. കോടതി വിധി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ അടിയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ മോദിയും അമിത് ഷായും രാജിവെക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു

വിഷയത്തിൽ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഖാർഗെ പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസ് ഇഡിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കേസ് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെസി പറഞ്ഞു
 

Tags

Share this story