ദേശീയ വനിതാ ഗുസ്തിതാരം മക്കളുമായി കോട്ടയിൽ നിന്ന് ചാടി ജീവനൊടുക്കി; രണ്ടാമത്തെ കുഞ്ഞും മരിച്ചു: മൂന്നാമത്തെ കുട്ടിയുടെ നില ഗുരുതരം

Dead

മുംബൈ: ദേശീയ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ (30) മക്കളുമായി കോട്ടയിൽ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നാൽദുർഗ് കോട്ടയിൽ നിന്നാണ് വ്യാഴാഴ്ച അശ്വിനി തന്റെ മൂന്ന് കുഞ്ഞുങ്ങളുമായി താഴ്ചയിലേക്ക് ചാടിയത്.

​സംഭവസ്ഥലത്തു വെച്ച് തന്നെ അശ്വിനിയും അഞ്ച് വയസ്സുകാരനായ മകൻ അജിങ്ക്യയും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളിൽ ഒരാളായ ക്രാന്തി പിന്നീട് മരണത്തിന് കീഴടങ്ങി. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന മൂന്നാമത്തെ കുട്ടി വീര വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്.

​ദേശീയതലത്തിൽ അഞ്ച് സ്വർണ്ണവും ആറ് വെള്ളിയും നേടി 'മഹാരാഷ്ട്രയുടെ പെൺപുലി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരമാണ് അശ്വിനി മനോഹർ പോൾ. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് അശ്വിനിയെ ഈ തീവ്രതീരുമാനത്തിലേക്ക് നയിച്ചതെന്ന് അശ്വിനിയുടെ പിതാവ് ആരോപിച്ചു.

​സംഭവത്തിൽ നാൽദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story