ജാർഖണ്ഡിൽ നക്‌സൽ ആക്രമണം; ഐഇഡി സ്‌ഫോടനത്തിൽ മൂന്ന് ജവാൻമാർക്ക് പരുക്ക്

maoist

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നക്‌സൽ ആക്രമണം. ചൈബാസ മേഖലയിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ജവാന്മാരെ ഹെലികോപ്റ്ററിൽ റാഞ്ചിയിലേക്ക് കൊണ്ടുപോയി. ജവാൻമാരായ രാകേഷ് പതക്, ബിഡി അനൽ, പങ്കജ് യാദവ് എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിന് ശേഷം പ്രദേശത്ത് പൊലീസ് തെരച്ചിൽ തുടരുകയാണ്.

Share this story