25 ലക്ഷം തലയ്ക്ക് വിലയിട്ട നക്‌സൽ നേതാവ്; പാപ്പാ റാവു കീഴടങ്ങാനൊരുങ്ങുന്നു

pappa

മൂന്ന് പതിറ്റാണ്ടോളം കാലം ഛത്തിസ്ഗഢിലെ നക്‌സൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു കീഴടങ്ങാനൊരുങ്ങുന്നു. സുരക്ഷാ സേനക്ക് മുന്നിൽ പാപ്പാ റാവു കീഴടങ്ങുമെന്ന് ആഭ്യന്തര മന്ത്രി വിജയ് ശർമ അറഇയിച്ചു. രാജ്യത്ത് നിന്ന് ഇടത് തീവ്രവാദം തുടച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച മാർച്ച് 31 എന്ന സമയപരിധിക്ക് ഒരാഴ്ച മുമ്പാണ് സുപ്രധാന നീക്കം

പാപ്പാ റാവുവിന്റെ കീഴടങ്ങൽ മേഖലയിലെ നക്‌സൽ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഏകദേശം 55നും 60നും ഇടയിൽ പ്രായമുള്ള പാപ്പാ റാവു 1997ലാണ് നകസൽ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നക്‌സലൈറ്റാകുകയായിരുന്നു

ഇയാൾക്കൊപ്പം 14 മാവോവാദികൾ കൂടി കീഴടങ്ങുമെന്നാണ് വിവരം. എകെ 47 തോക്കുകൾ അടക്കമുള്ള മാരകായുധങ്ങളും ഇവർ ഹാജരാക്കും. കൊലപാതകം അടക്കം 45 കേസുകൾ പാപ്പാ റാവുവിന് എതിരെയുണ്ട്. 2010ൽ 76 ജവാൻമാർ കൊല്ലപ്പെട്ട ഏറ്റവും വലിയ നക്‌സൽ ആക്രമണത്തിലും ഇയാൾക്ക് നേരിട്ട് പങ്കുണ്ട്. സർക്കാർ 25 ലക്ഷം രൂപ തലയ്്ക്ക് ഇനാം പ്രഖ്യാപിച്ച നക്‌സലാണ് പാപ്പാ റാവു
 

Tags

Share this story