പോലീസ് ചാരൻമാരെന്ന് ആരോപിച്ച് ഛത്തിസ്ഗഢിൽ നക്‌സലൈറ്റുകൾ രണ്ട് ഗ്രാമവാസികളെ കൊന്നു

mao

ഛത്തിസ്ഗഢിൽ നക്‌സലൈറ്റ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലാണ് സംഭവം. പോലീസിന്റെ ചാരൻമാർ എന്ന് സംശയിച്ചാണ് ദുല്ലെഡ് ഗ്രാമത്തിലെ താമസക്കാരയ സോഡി ഹംഗ, മാദി നന്ദ എന്നിവരെ കൊലപ്പെടുത്തിയത്

ആക്രമണത്തിന്റെ ഉത്തരവാദിത്തം നക്‌സലൈറ്റുകളുടെ പാംഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ വിജയ് ശർമ്മ അടുത്തിടെ സുക്മ-ബിജാപൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിൽഗർ ഗ്രാമം സന്ദർശിച്ചിരുന്നു. 

ജനുവരി 30-ന് ഗ്രാമത്തിൽ നടന്ന നക്‌സൽ ആക്രമണത്ത് പിന്നാലെയായിരുന്നു സന്ദർശനം. ഈ ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Share this story