ഹരിയാനയിൽ നായബ് സിംഗ് സെയ്‌നി മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട് 5 മണിക്ക്

ഹരിയാനയിൽ മനോഹർ ലാൽ ഖട്ടാർ രാജിവെച്ചതോടെ മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്‌നി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റും കുരുക്ഷേത്രയിൽ നിന്നുള്ള എംപിയുമാണ് സെയ്‌നി. വൈകന്നേരം അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ

ബിജെപി-ജെജിപി സഖ്യം പിളർന്നതോടെയാണ് മനോഹർ ലാൽ ഖട്ടാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ 46 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്

ബിജെപിക്ക് 41 എംഎൽഎമാരുണ്ട്. പത്ത് എംഎൽഎമാരുള്ള ജെജിപി പിന്തുണയോടെയാണ് സർക്കാർ ഭരിച്ചിരുന്നത്. ജെജെപി സഖ്യത്തിൽ നിന്ന് പിൻമാറിയതോടെയാണ് ഖട്ടാർ രാജിവെച്ചത്. ഏഴ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് റിപ്പോർട്ട്. ജെജെപിയിലെ എംഎൽഎമാരെ അടർത്തിയെടുക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്.
 

Share this story