എൻസിപിയുടെ നിർണായക യോഗം ഇന്ന്; സുപ്രിയെ സുലെ വർക്കിംഗ് പ്രസിഡന്റ് ആയേക്കും
May 5, 2023, 10:05 IST

എൻസിപിയുടെ സുപ്രധാന നേതൃയോഗം ഇന്ന്. ശരദ് പവാർ അധ്യക്ഷപദം ഒഴിഞ്ഞതിനു ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയും പുതിയ അധ്യക്ഷ തിരഞ്ഞെടുപ്പും ആണ് അജണ്ട. പവാറിന്റെ മകൾ സുപ്രിയ സുലെ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് ആകാനണ് സാധ്യത.
ശരദ് പവാർ അധ്യക്ഷ പദവിയിൽ നിന്ന് രാജി പിൻവലിയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻസിപി ഇക്കാര്യം പരിഗണിയ്ക്കുന്നത്. വ്യത്യസ്ത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടികൾക്ക് അജിത് പവാറിനോടുള്ള താത്പര്യം ഇല്ലായ്മ കൂടി പരിഗണിച്ചാണ് തിരുമാനം.
അതേസമയം, സുപ്രിയ സുലെയെ വർക്കിംഗ് പ്രസിഡന്റ് ആക്കുന്നതിനൊടുള്ള തന്റെ വിയോജിപ്പ് അജിത് പവാർ ശരദ് പവാറിനെ അറിയിക്കും. മുംബൈയിലെ വൈ.ബി.ചവാൻ ഹാളിൽ ആണ് എൻ.സി.പി യോഗം നടക്കുക.