കേവല ഭൂരിപക്ഷത്തിലേക്ക് ലീഡുയർത്തി എൻഡിഎ; ശക്തമായ പോരാട്ടം കാഴ്ച വെച്ച് ഇന്ത്യ സഖ്യം

election

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പൂർത്തിയാകുമ്പോൾ ഇന്ത്യ സഖ്യം 291 മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 221 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. മറ്റ് പാർട്ടികൾ 21 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു

ഒരു ഘട്ടത്തിൽ ഇന്ത്യ സഖ്യം എൻഡിഎയേക്കാൾ കൂടുതൽ സീറ്റുകളിൽ ലീഡ് ഉയർത്തുന്ന കാഴ്ചയും കണ്ടിരുന്നു. എന്നാൽ രണ്ടാം റൗണ്ട് വോട്ട് പൂർത്തിയാകുമ്പോഴേക്കും എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് ഉയർത്തുകയായിരുന്നു

ആദ്യ റൗണ്ട് വോട്ട് എണ്ണിയപ്പോൾ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആറായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാകുന്ന കാഴ്ചയും കണ്ടു. നിലവിൽ മോദി ലീഡ് ഉയർത്തി കൊണ്ടുവരുന്നുണ്ട്. അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയാണ് മുന്നിട്ട് നിൽക്കുന്നത്. ബംഗാളിൽ 25 സീറ്റുകളിലും ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ 40ലധികം സീറ്റുകളിലും ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുകയാണ്.
 

Share this story