എൻഡിഎ 255 സീറ്റിൽ, ഇന്ത്യ സഖ്യം 237 സീറ്റിൽ; ദേശീയതലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

modi rahul

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേശീയതലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൻഡിഎ സഖ്യം തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 255 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുമ്പോൾ തൊട്ടുപിന്നിൽ 237 സീറ്റുകളിൽ ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. മറ്റ് പാർട്ടികൾ 13 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു

കേരളത്തിൽ യുഡിഎഫ് ആണ് കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 17 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ എൽഡിഎഫ് രണ്ട് സീറ്റുകളിലും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്. 

ആറ്റിങ്ങൽ, ആലത്തൂർ സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് മുന്നേറാൻ സാധിക്കുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപി ലീഡ് ഘട്ടംഘട്ടമായി ഉയർത്തുകയാണ്. നിലവിൽ 7854 വോട്ടുകളുടെ ലീഡ് സുരേഷ് ഗോപിക്കുണ്ട്.
 

Share this story