എൻഡിഎ തേരോട്ടം എക്‌സിറ്റ് പോൾ പ്രവചനത്തെയും മറികടന്ന്; അഞ്ച് സീറ്റിലൊതുങ്ങി കോൺഗ്രസ്
Nov 14, 2025, 14:43 IST
ബിഹാറിൽ എൻഡിഎയുടെ വൻ തേരോട്ടം. എക്‌സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നുള്ള പ്രകടനമാണ് എൻഡിയുടെ ഭാഗത്ത് നിന്നുണ്ടായത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ എൻഡിഎ 200 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. തകർന്നടിഞ്ഞു പോയ ഇന്ത്യ സഖ്യമാകട്ടെ വെറും 37 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്
സംസ്ഥാനത്താകെ എൻഡിഎ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുകയാണ്. എൻഡിഎയിൽ 90 സീറ്റിൽ മുന്നിട്ട് നിൽക്കുന്ന ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷ് കുമാറിന്റെ ജെഡിയു 81 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ചിരാഗ് പാസ്വാന്റെ എൽജെപി 20 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്
മഹാസഖ്യത്തിൽ 29 സീറ്റിൽ മുന്നിട്ട് നിൽക്കുന്ന ആർജെഡി മാത്രമാണ് എന്തെങ്കിലും ചലനമുണ്ടാക്കിയത്. കോൺഗ്രസ് അഞ്ച് സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
