എൻഡിഎയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇന്ന് തീരുമാനം; പ്രഖ്യാപനം നാളെയുണ്ടാകും

bjp

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം. വൈകുന്നേരം ഡൽഹി ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക

പ്രമുഖരുടേതും ജയസാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ ആറ് എ പ്ലസ് മണ്ഡലങ്ങൾ അടക്കം 8 സീറ്റുകളിലെ സ്ഥാനാർഥികളെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലെത്തും. കേരളത്തിൽ 14 സീറ്റിൽ ബിജെപിയും നാല് സീറ്റിൽ ബിഡിജെഎസും മത്സരിക്കാനാണ് നിലവിലെ ധാരണ
 

Share this story