മോദിയെ നേരിടാന്‍ 2024 ല്‍ മികച്ച നേതൃനിര വേണം: ശശി തരൂരിനെ പ്രവര്‍ത്തക സമതിയിലെത്തിച്ച് പ്രധാന ചുമതലകള്‍ നല്‍കാന്‍ നീക്കം

Con

ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലെത്തിക്കാന്‍ നീക്കം. മല്ലികാര്‍ജ്ജു ഖാര്‍ഗെക്കെതിരെ മല്‍സരിച്ചതിന് ശേഷം ദേശീയ നേതൃത്വത്തിന് അനഭിമതനായിരുന്ന ശശി തരൂരിനെ 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തക സമിതി അംഗമാക്കാനും, ദേശീയ തലത്തില്‍ പ്രധാന ചുമതലകള്‍ നല്‍കാനും രാഹുല്‍ ഗാന്ധി ആലോചിക്കുന്നു. അതോടൊപ്പം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഉടക്കി നിന്നിരുന്ന മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ എന്നിവരെയും കോണ്‍ഗ്രസിന്റെ ഉന്നത ചുമതലകള്‍ നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്.

ശശി തരൂരിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധനായി എന്നാണ് പുതിയ വിവരം. മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കെതിരെ മല്‍സരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വലിയ താല്‍പര്യമില്ല. ഇപ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മികച്ച നേതൃനിരവേണമെന്നും അതിന് ശശി തരൂര്‍ അനിവാര്യനാണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നു.2024 ലോക് സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണം പോരട്ടമാണ്. അത് കൊണ്ട് മികച്ച നേതൃനിരയെ തന്നെ തിരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്.

കേരളത്തിലെ പാര്‍ട്ടിയും നേതാക്കളും ശശി തരൂരുമായി വിരുദ്ധ ധ്രുവങ്ങളില്‍ ആണ് നില്‍ക്കുന്നതെങ്കിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് എന്നതാണ് രസകരം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതു മനസിലാക്കുന്നമുണ്ട്. മാത്രമല്ല മോദിയെ അഖിലേന്ത്യ തലത്തില്‍ നേരിടാന്‍ തരൂര്‍ , മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍ തുടങ്ങിയ നേതാക്കള്‍ അനിവാര്യരാണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മനസിലാക്കിയിട്ടുണ്ട്.

Share this story