നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ സിബിഐ അറസ്റ്റ് ചെയ്തു

Areest

ന്യൂഡൽഹി : നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരൻ പിടിയിൽ. പ്രൊഫസർ പി വി കുൽകർണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവർത്തങ്ങളിൽ ഭാഗമായിരുന്നു കുൽക്കർണി. ഇതുവഴിയാണ് ചോദ്യപേപ്പർ ചോർത്തിയത്‌. ഇയാൾ സ്വന്തം വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ചോദ്യങ്ങൾ പരീക്ഷാർത്ഥികൾക്ക് ചോർത്തി നൽകിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർത്ഥികൾ നോട്ടുബുക്കിൽ രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ കണ്ടെത്തി.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്. ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കിൽ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതിൽ ദിനേശ് ബിവാൾ യുവമോർച്ച പ്രവർത്തകനാണ്. മാംഗിലാൽ ബിവാൾ ഇയാളുടെ സഹോദരനാണ്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Tags

Share this story