നീറ്റ് യുജി 2024; അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം: തീയതി ദീർഘിപ്പിച്ചു

Neet UG

യുജി നീറ്റ് എക്സാമിന് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മാർച്ച് 16 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് 16ന് രാത്രി 10:50 വരെയാണ് അപേക്ഷക്കാൻ സാധിക്കുക. 11:50-ന് ഉള്ളിൽ അപേക്ഷ ഫീസും സമർപ്പിക്കണം. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മെഡിക്കൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് നീറ്റ്.

മെയ് 5-നാണ് പ്രവേശന പരീക്ഷ. അപേക്ഷ തീയതി പുതുക്കിയതിന്റെ നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ഹെല്‍പ്പ്‌ലൈന്‍ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 011-40759000 ആണ് ഹെല്‍പ്പ്‌ലൈന്‍ നമ്പർ. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ ntha.ac.in സന്ദർശിക്കാവുന്നതാണ്.

Share this story