നീറ്റ് - യുജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

Neet UG

നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയത്. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ട. അധിക ഫീസ് അടക്കേണ്ട. റദ്ദാക്കിയ പരീക്ഷയുടെ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകും.

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.

Tags

Share this story